യൂട്യൂബർ 'തൊപ്പി' യെ അറസ്റ്റ് ചെയ്തു
Send us your feedback to audioarticles@vaarta.com
കുപ്രസിദ്ധ യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല പദ പ്രയോഗങ്ങങ്ങള് നടത്തിയതിന് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എറണാകുളത്തെ വീട്ടില്‍ നിന്നും ആണ് വാളാഞ്ചേരി പൊലീസ് ഇയാളെ പിടികൂടുകയത്. അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടില്‍ എത്തിയെങ്കിലും കതകടച്ച് പൂട്ടി മുറിക്കുള്ളില്‍ ഇരിക്കുകയായിരുന്നു ഇയാള്‍. പൊലീസ് വന്നതറിഞ്ഞ തൊപ്പി സമൂഹമാധ്യമത്തില്‍ ലൈവ് ആരംഭിച്ചു.
കതക് തുറക്കാന്‍ ഇയാള്‍ കൂട്ടക്കാത്തതോടെ പൊലീസ് കതക് വെട്ടി പൊളിച്ച് ഇയാളെ പിടികൂടുക ആയിരുന്നു. ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര് പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇത്തരമൊരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്നതും സജീവ ചര്‍ച്ചയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും ‘തൊപ്പി’യുടെ പാട്ടുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് തൊപ്പിയ്ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്ലീല പദപ്രയോഗം ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout