നായികാവേഷം വാഗ്ദാനം ചെയ്തു പുതുമുഖ നടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്ž

  • IndiaGlitz, [Thursday,July 27 2017]

സിനിമയില്‍ നായികാവേഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. സ്റ്റില്‍ ഫോട്ടോഗ്രാഫറായ കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനാണ് അറസ്റ്റിലായത്. എറണാങ്കുളം നോര്‍ത്ത് പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അമേരിക്കന്‍ മലയാളിയും ദന്ത ഡോക്ടറുമായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയില്‍ നിന്നും നായികാവേഷം ലഭിക്കുന്നതിന് മന്ത്രവാദം അടക്കമുള്ള ആഭിചാരക്രിയകള്‍ നടത്തുന്നതിനെന്ന് പറഞ്ഞാണ് വിന്‍സണ്‍ പണം ഈടാക്കിയതെന്ന് പൊലിസ് പറഞ്ഞു.