യുവതാരങ്ങൾ നിർമാതാക്കളെ പരിഹസിക്കുന്നു: വിനയൻ
Send us your feedback to audioarticles@vaarta.com
നിര്‍മ്മാതാക്കളെ അവഹേളിക്കുന്ന താരങ്ങളെ നിലയ്ക്ക് നിര്‍ത്തണമെന്ന് അസോസിയേഷനോട് സംവിധായകന് വിനയന്. സാധാരണ ഒരു നിര്‍മ്മാതാവ് ഫോണ്‍ വിളിച്ചാല്‍ ചെറുപ്പക്കാര്‍ പലരും ഫോണ്‍ എടുക്കില്ല, അല്ലെങ്കില്‍ അവരെ പരിഹസിക്കുക, ആരാ അമ്മാവാ എന്ന് ചോദിക്കുന്ന അവസ്ഥ. നിർമ്മാതാക്കൾ ഒന്നും അല്ല എന്ന രീതിയിൽ പെരുമാറുന്ന താരങ്ങളെ നിലയ്ക്കു നിർത്താനും മാത്രം ഈ അസോസിയേഷന് കെൽപ്പുണ്ടാകണം. ആന്റോ ജോസഫിന് ഇത് നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിനെയും മമ്മൂട്ടിയെയും അവരുടെ ചെറുപ്പകാലത്ത് കുറ്റം പറഞ്ഞിരുന്നുവെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ അവരൊക്കെ പൊന്നായിരുന്നുവെന്ന് പറയേണ്ടി വരുമെന്നും വിനയൻ വ്യക്തമാക്കി. അവഹേളിക്കുന്ന പെരുമാറ്റമാണ് ചെറുപ്പക്കാർ കാണിക്കുന്നത്. കൊച്ചിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ വിനയൻ. മലയാള സിനിമയിലെ ലഹരി ഉപയോഗവും പെരുമാറ്റ ചട്ടവും ഏറെ നാളായി ചർച്ചകളിൽ തുടരുന്ന സാഹചര്യത്തിലാണ് വിനയന്റെ പ്രതികരണം. സിനിമയുടെ കരാർ ലംഘിക്കുന്നതായും പ്രൊമോഷനുകളിൽ സഹകരിക്കുന്നില്ലെന്നും യുവതാരങ്ങൾക്കെതിരെ പരാതിയുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com