സഞ്ജുവിനെ വാഴ്‌ത്തി യശസ്വി ജയ്‌സ്വാള്‍

ഐപിഎല്‍ പതിനാറാം സീസണിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് പിന്നില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അന്തരീക്ഷവും നായകന്‍ സഞ്ജു സാംസണും ആണെന്ന് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ സഞ്ജുവിനെ പുകഴ്ത്തി. ദൈവാനുഗ്രത്താല്‍ കാര്യങ്ങള്‍ നന്നായി പോകുന്നു. ടീം എന്ന നിലയിലും എല്ലാ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം. ഇന്ന് എന്ത് സംഭവിക്കും എന്ന് കണ്ടറിയാം. സ്വന്തം കഴിവില്‍ വിശ്വസിക്കാനും മികച്ച ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കാനും ധീരമായ തീരുമാനം എടുക്കാനുമാണ് ടീമിലെ സീനിയര്‍ താരങ്ങള്‍ നിര്‍ദേശിക്കാറ്. ഭയരഹിതമായി ബാറ്റ് ചെയ്യാന്‍ അവരുടെ ഉപദേശം സഹായകമായിട്ടുണ്ട്.

സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സ് ഡ്രസിംഗ് റൂമിലെ അന്തരീക്ഷവും ഗംഭീരമാണ്. ഒന്നിച്ച് കളിക്കുന്നത് ഇഷ്‌ടപ്പെടുന്നു. ഉയര്‍ച്ച താഴ്ച്ചകളുണ്ടാവാം, എന്നാല്‍ അവ പാഠമാണ്. വീഴ്‌ചകള്‍ തിരുത്തി മുന്നോട്ടുപോകും എന്നുമാണ് യശസ്വി ജയ്‌സ്വാളിന്‍റെ വാക്കുകള്‍. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്‍ലർ പൂജ്യത്തിനു പുറത്തായതിനു പിന്നാലെ എത്തിയ സഞ്ജു സാംസണെയും കൂട്ടുപിടിച്ച് യശസ്വി ജയ്‌സ്വാള്‍ പടുത്തുയർത്തിയത് 121 റൺസിന്റെ ബാറ്റിങ് പാർട്‍ണർഷിപ്പായിരുന്നു. മത്സരത്തിൽ ജയ്സ്വാളിന് സെഞ്ചുറി നേടാൻ അവസരമൊരുക്കിയ സഞ്ജുവിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

More News

നടന്‍ ടിനി ടോമിനെ പിന്തുണച്ച് എ എം ആരിഫ് എംപിയും എംഎൽഎ ഉമ തോമസും

നടന്‍ ടിനി ടോമിനെ പിന്തുണച്ച് എ എം ആരിഫ് എംപിയും എംഎൽഎ ഉമ തോമസും

ഇമ്രാൻ ഖാനെ ഭക്ഷണത്തിൽ ഇൻസുലിൻ കലർത്തി കൊല്ലാൻ ശ്രമം

ഇമ്രാൻ ഖാനെ ഭക്ഷണത്തിൽ ഇൻസുലിൻ കലർത്തി കൊല്ലാൻ ശ്രമം

ബി.ജെ.പിയും കോൺഗ്രസും ചേർന്ന് എൽ.ഡി.എഫിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്: മന്ത്രി മുഹമ്മദ് റിയാസ്

ബി.ജെ.പിയും കോൺഗ്രസും ചേർന്ന് എൽ.ഡി.എഫിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്: മന്ത്രി മുഹമ്മദ് റിയാസ്

ഡോ. വന്ദനാദാസിൻ്റെ വീട്ടിലെത്തി മാതാപിതാക്കളെ അശ്വസിപ്പിച്ചു നടൻ മമ്മൂട്ടി

ഡോ. വന്ദനാദാസിൻ്റെ വീട്ടിലെത്തി മാതാപിതാക്കളെ അശ്വസിപ്പിച്ചു നടൻ മമ്മൂട്ടി

പുത്തൻ ഗറ്റപ്പിൽ ഫഹദ് ഫാസിൽ; 'മാമന്നൻ' ജൂണിൽ തിയറ്ററുകളിൽ എത്തും

പുത്തൻ ഗറ്റപ്പിൽ ഫഹദ് ഫാസിൽ; 'മാമന്നൻ' ജൂണിൽ തിയറ്ററുകളിൽ എത്തും