ലോക കപ്പിന് നാളെ തുടക്കം; ടിക്കറ്റിനായി സമീപിക്കേണ്ടെന്ന് കോലി

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നാളെ കൊടികയറും. ഇന്ത്യയിലെ 10 നഗരങ്ങളിലാണ്‌ ലോകകപ്പിൻ്റെ 13-ാംപതിപ്പ്‌. വ്യാഴാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്‌ റണ്ണറപ്പായ ന്യൂസിലൻഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോക കപ്പ്‌ മത്സരങ്ങൾക്ക്‌ തുടക്കമാകും. അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിൽ പകൽ രണ്ടിനാണ്‌ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്‌ച ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരെയാണ്‌. ഇക്കുറി 10 ടീമുകളാണ്‌ ലോക കപ്പിനായി പോരടിക്കുന്നത്‌. ആകെ 48 കളികളാണ്‌. നവംബർ 15ന്‌ മുംബൈയിലും 16ന്‌ കൊൽക്കത്തയിലുമാണ്‌ സെമി. ഫൈനൽ നവംബർ 19ന്‌ അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിലാണ്‌.

ഇതിനിടെ ലോക കപ്പ് മത്സരങ്ങളുടെ ടിക്കറ്റിനായി സുഹൃത്തുക്കളാരും സമീപിക്കേണ്ടെന്ന മുന്നറിയിപ്പുമായി എത്തിരിയിരിക്കുകയാണ് ഇന്ത്യന്‍ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കോലി ടൂര്‍ണമെന്‍റ് കഴിയുന്നതുവരെ ലോക കപ്പ് മത്സരം കാണാനുള്ള ടിക്കറ്റ് ചോദിച്ച് ദയവു ചെയ്ത് സുഹൃത്തുക്കളാരും സമീപിക്കേണ്ടതില്ലെന്നും നിങ്ങള്‍ വീട്ടിലിരുന്ന് കളി ആസ്വദിക്കൂവെന്നും കോലി കുറിച്ചത്. 2011ൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ അവസാനമായി ഏകദിന ലോക കപ്പ് നേടിയിരുന്നു, അതിനു ശേഷം രണ്ട് ലോക കപ്പിലും ടീമിന് സെമിയിലെത്താൻ കഴിഞ്ഞെങ്കിലും ഫൈനലിൽ കടക്കാനായിരുന്നില്ല.

More News

സുരേഷ് ഗോപി നയിച്ച പദയാത്രയ്ക്ക് സമാപനം

സുരേഷ് ഗോപി നയിച്ച പദയാത്രയ്ക്ക് സമാപനം

ഏഷ്യന്‍ ഗെയിംസ്: ബോക്‌സിങ് വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ്: ബോക്‌സിങ് വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി

ബാങ്കിൽ നിന്ന് എടുത്ത ആധാരം തിരികെ നൽകണം: ഹൈക്കോടതി

ബാങ്കിൽ നിന്ന് എടുത്ത ആധാരം തിരികെ നൽകണം: ഹൈക്കോടതി

14 ഫെബ്രുവരി എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി

14 ഫെബ്രുവരി എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി

ഡോക്ടര്‍മാരുടെ സംഘടനയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ.ആര്‍ റഹ്‌മാന്‍

ഡോക്ടര്‍മാരുടെ സംഘടനയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ.ആര്‍ റഹ്‌മാന്‍