ലോകകപ്പിന് നിഷ്പക്ഷ വേദി വേണം: പാകിസ്ഥാൻ

ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് പാകിസ്ഥാന്‍. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ക്ക് ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഏഷ്യാകപ്പ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ലോകകപ്പിനും നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താമെങ്കില്‍ എന്തു കൊണ്ട് പാകിസ്താൻ്റെ ലോകകപ്പ് മത്സരങ്ങളും നിഷ്പക്ഷ വേദിയില്‍ നടത്തിക്കൂടാ എന്ന് പാക് കായിക മന്ത്രി എഹ്‌സൻ മസാരി ചോദിച്ചു. ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഉടന്‍ നടക്കുന്ന ഏഷ്യാ കപ്പിന് ബിസിസിഐ ഇന്ത്യന്‍ താരങ്ങളെ പാകിസ്ഥാനിലേക്ക് അയച്ചില്ലെങ്കില്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് മസാരി പറഞ്ഞു. പാകിസ്ഥാൻ്റെ ഫുട്‌ബോള്‍, ഹോക്കി, ചെസ് ടീമുകള്‍ ഇന്ത്യയില്‍ കളിക്കാന്‍ പോകാറുണ്ടെന്നും മസാരി ചൂണ്ടിക്കാട്ടി.

More News

മുതലപ്പൊഴിയിൽ യൂജിൻ പെരേര നടത്തിയത് കലാപ ആഹ്വാനം: വി ശിവൻ കുട്ടി

മുതലപ്പൊഴിയിൽ യൂജിൻ പെരേര നടത്തിയത് കലാപ ആഹ്വാനം: വി ശിവൻ കുട്ടി

സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും?

സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും?

മോൻസൻ മാവുങ്കലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം

മോൻസൻ മാവുങ്കലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം

'ഡബിൾ ഐ സ്മാർട്': ഐ സ്മാർട്ട് ശങ്കറിൻ്റെ രണ്ടാം ഭാഗം വരുന്നു

'ഡബിൾ ഐ സ്മാർട്': ഐ സ്മാർട്ട് ശങ്കറിൻ്റെ രണ്ടാം ഭാഗം വരുന്നു

'വൃഷഭ': യോദ്ധാക്കളുടെ രാജകുമാരിയായി സഹ്‌റ എസ് ഖാൻ

'വൃഷഭ': യോദ്ധാക്കളുടെ രാജകുമാരിയായി സഹ്‌റ എസ് ഖാൻ