ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍
- IndiaGlitz, [Saturday,August 26 2023] Sports News
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഫൈനലിൽ. ഹംഗറിലെ ബുഡാപെസ്റ്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ എറിഞ്ഞാണ് ഫൈനലുറപ്പിച്ചത്. കരിയറിലെ ആദ്യ ലോക അത്ലറ്റിക്സ് സ്വർണമാണ് നീരജ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിൽ 81.31 മീറ്റർ ദൂരം കണ്ടെത്തിയ മറ്റൊരു ഇന്ത്യൻ താരം ഡി.പി മനുവും ഫൈനൽ സാധ്യത നിലനിർത്തിയിട്ടുണ്ട്. 83 മീറ്ററാണ് യോഗ്യതാ മാർക്ക്, ഇതൊഴിച്ചു നിർത്തിയാൽ മികച്ച പ്രകടനം നടത്തിയ ആദ്യ 12 പേർ ഫൈനലിലെത്തും.
ഞായറാഴ്ചയാണ് ഫൈനൽ മത്സരം. ഇന്ത്യൻ സമയം രാത്രി 11.45ന് ആണ് മത്സരം തുടങ്ങുക. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജിനെ കൂടാതെ കിഷോർ കുമാർ ജെന, ഡി പി മനു എന്നിവരും ഇന്ത്യയ്ക്കായി എത്തുന്നു. ആദ്യമാണ് മൂന്നു താരങ്ങൾ ഫൈനലിലെത്തുന്നത്. യോഗ്യതാ റൗണ്ടിൽ രണ്ട് ഗ്രൂപ്പിലായി 36 പേർ അണിനിരന്നു. മൂന്നു പേരാണ് യോഗ്യതാദൂരം മറികടന്നത്. ബാക്കി ഒമ്പതു പേരെ മികച്ച ഏറിൻ്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തി.