ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഫൈനലിൽ. ഹംഗറിലെ ബുഡാപെസ്റ്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ എറിഞ്ഞാണ് ഫൈനലുറപ്പിച്ചത്. കരിയറിലെ ആദ്യ ലോക അത്ലറ്റിക്സ് സ്വർണമാണ് നീരജ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിൽ 81.31 മീറ്റർ ദൂരം കണ്ടെത്തിയ മറ്റൊരു ഇന്ത്യൻ താരം ഡി.പി മനുവും ഫൈനൽ സാധ്യത നിലനിർത്തിയിട്ടുണ്ട്. 83 മീറ്ററാണ് യോഗ്യതാ മാർക്ക്, ഇതൊഴിച്ചു നിർത്തിയാൽ മികച്ച പ്രകടനം നടത്തിയ ആദ്യ 12 പേർ ഫൈനലിലെത്തും.

ഞായറാഴ്ചയാണ് ഫൈനൽ മത്സരം. ഇന്ത്യൻ സമയം രാത്രി 11.45ന് ആണ് മത്സരം തുടങ്ങുക. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജിനെ കൂടാതെ കിഷോർ കുമാർ ജെന, ഡി പി മനു എന്നിവരും ഇന്ത്യയ്ക്കായി എത്തുന്നു. ആദ്യമാണ് മൂന്നു താരങ്ങൾ ഫൈനലിലെത്തുന്നത്. യോഗ്യതാ റൗണ്ടിൽ രണ്ട് ഗ്രൂപ്പിലായി 36 പേർ അണിനിരന്നു. മൂന്നു പേരാണ് യോഗ്യതാദൂരം മറികടന്നത്. ബാക്കി ഒമ്പതു പേരെ മികച്ച ഏറിൻ്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തി.

More News

മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്കറിയയെ അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്കറിയയെ അറസ്റ്റ് ചെയ്തു

ഓഗസ്റ്റ് 23 നാഷണൽ സ്‌പേസ് ഡേ ആയി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഓഗസ്റ്റ് 23 നാഷണൽ സ്‌പേസ് ഡേ ആയി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വയനാട് വാഹനാപകടം: മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

വയനാട് വാഹനാപകടം: മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

ദേശീയ ചലച്ചിത്ര പുരസ്‌കാരം; വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം; വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍

പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്‌കാരം: ഇന്ദ്രൻസ്

പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്‌കാരം: ഇന്ദ്രൻസ്