ജോലിയാണ് ഇക്കാലമത്രയും പിന്തുണയായത്: സാമന്ത
Send us your feedback to audioarticles@vaarta.com
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ആശുപത്രിയിൽനിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ച് സാമന്ത അസുഖ വിവരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പ്രേക്ഷകരുടെ സ്നേഹമാണ് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നൽകുന്നതെന്നു പറഞ്ഞാണ് താരം രോഗത്തെക്കുറിച്ച് പങ്കുവെച്ചത്. ചികിത്സ സംബന്ധിച്ച് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് മാറിനിന്ന തന്നെ ക്ഷമയോടെ കാത്തിരുന്ന ശാകുന്തളം സിനിമയുടെ അണിയറ പ്രവർത്തകർക്കും സാമന്ത നന്ദി പറഞ്ഞു. ശരീരത്തിലെ മസിലുകളെ ദുർബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് തന്നെ ബാധിച്ചതെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് സാമന്ത അറിയിച്ചത്. തൻ്റെ ജോലിയാണ് ഇക്കാലമത്രയും പിന്തുണ ആയതെന്നും അതിലേക്ക് തിരികെ വരാനായി താൻ കഠിനമായി പോരാടുകയായിരുന്നു എന്നും സാമന്ത പറയുന്നു. രോഗം ഭേദമായതിന് ശേഷമാണ് പുതിയ ചിത്രങ്ങളായ ‘ശാകുന്തളം’, ‘ഖുഷി’ എന്നിവയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ഖുഷി സെപ്തംബര്‍ ഒന്നിനായിരിക്കും റിലീസ് ചെയ്യുന്നത്. സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുശിയ്ക്കായി സംഗീതം ഒരുക്കുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com