വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

യൂറോപ്യൻ ചാംപ്യന്മാരായ ഇംഗ്ലണ്ട് വനിതാ ലോകകപ്പ് ഫുട്ബോളിൻ്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഡെന്മാർക്കിനെ 2-0ന് തോൽപിച്ച് സഹ ആതിഥേയരായ ഓസ്ട്രേലിയയും ക്വാർട്ടറിൽ കടന്നു. ഓസ്ട്രേലിയയിലെ സണ്‍കോര്‍പ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആണ് ഇംഗ്ലണ്ടിൻ്റെ വിജയം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമിനും ഗോൾ നേടാനായില്ല.

സിഡ്നിയിലെ അക്കോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഓസ്ട്രേലിയയുടെ വിജയം. പരുക്കുമൂലം പുറത്തിരുന്ന ക്യാപ്റ്റൻ സാം കെർ ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിൽ കെയ്‌റ്റിലിൻ ഫോർഡ്, ഹെയ്‌ലി റാസോ എന്നിവരാണ് ഓസ്ട്രേലിയയുടെ വിജയ ഗോളുകൾ നേടിയത്. നിശ്‌ചിത സമയം അവസാനിക്കാൻ മൂന്ന്‌ മിനിറ്റ്‌ ശേഷിക്കെ ലോറെൻ ചുവപ്പു കാർഡ്‌ കണ്ട്‌ മടങ്ങി. നൈജീരിയയുടെ അലോസിയുടെ ശരീരത്തിൽ ചവുട്ടിയതിന് ആയിരുന്നു ശിക്ഷ. 2015നു ശേഷം ആദ്യമായാണ്‌ ഓസ്‌ട്രേലിയ ലോക കപ്പിൻ്റെ ക്വാർട്ടറിൽ കടക്കുന്നത്‌.