അലൻസിയർക്കെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷന്‍

  • IndiaGlitz, [Tuesday,September 19 2023]

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് അലന്‍സിയറിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയത്. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി സതീദേവി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് സദസിനു മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയം ആണ്. വിയോജിപ്പ് ഉണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ല. ഈ സംഭവത്തിനു ശേഷം തനിക്കു പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവന്‍ ആളുകളും പ്രതീക്ഷിച്ചത്. എന്നാല്‍, അത് ഉണ്ടായില്ലെന്നു മാത്രമല്ല, പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദ പ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചത് എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.

More News

തമിഴ്‌ നടൻ വിജയ്‌ ആന്റണിയുടെ മകൾ ആത്മഹത്യ ചെയ്ത നിലയിൽ

തമിഴ്‌ നടൻ വിജയ്‌ ആന്റണിയുടെ മകൾ ആത്മഹത്യ ചെയ്ത നിലയിൽ

ആരാധകര്‍ക്ക് പുതിയ ഓര്‍മകള്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്നു: വിരാട് കോഹ്‌ലി

ആരാധകര്‍ക്ക് പുതിയ ഓര്‍മകള്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്നു: വിരാട് കോഹ്‌ലി

ലിയോയുടെ പുതിയ പോസ്റ്റർ പുറത്ത്

ലിയോയുടെ പുതിയ പോസ്റ്റർ പുറത്ത്

'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററിലേക്ക്

'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററിലേക്ക്

ആദിത്യ എൽ-1 ഭൂമിയുടെ ഭ്രമണപഥം വിട്ടു; ദൗത്യം വിജയകരം

ആദിത്യ എൽ-1 ഭൂമിയുടെ ഭ്രമണപഥം വിട്ടു; ദൗത്യം വിജയകരം