'വിത്തിൻ സെക്കൻഡ്സ്' റിവ്യൂ: ആറാട്ടണ്ണൻ ആക്രമണത്തിനിരയായി
Send us your feedback to audioarticles@vaarta.com
സിനിമ റിവ്യൂകളിലൂടെ സൈബർ ലോകത്ത് ശ്രദ്ധേയനായ വ്യക്തി ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി വിത്തിൻ സെക്കൻഡ്സ് എന്ന സിനിമയെക്കുറിച്ച് മോശം പറഞ്ഞതിന് ആക്രമിക്കപ്പെട്ടു. സിനിമയ്ക്കു മോശം റിവ്യൂ നൽകിയതിൻ്റെ പേരിൽ സന്തോഷ് വർക്കിക്കു നേരേ കയ്യേറ്റമുണ്ടായ സംഭവത്തിൽ വിശദീകരണവുമായി ചിത്രത്തിൻ്റെ നിർമാതാവ് സംഗീത് ധര്മരാജന് രംഗത്തെത്തി. സിനിമ കാണാതെ മോശം റിവ്യൂ നൽകിയതിനെ ചോദ്യം ചെയ്യാതിരിക്കാൻ ആകില്ല.
മൂന്നര കോടി രൂപ മുടക്കി ഒരു പടം എടുത്തിട്ട് ഒരു നിമിഷം കൊണ്ട് നിങ്ങള്‍ അത് ഇല്ലാതാകുമ്പോള്‍ എൻ്റെ ജീവിതം വച്ചാണ് നിങ്ങള്‍ കളിക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. ഞാന്‍ നഷ്ടം കേറി ആത്മഹത്യ ചെയ്താല്‍ നിങ്ങള്‍ എൻ്റെ വീട്ടുകാരോട് സമാധാനം പറയുമോ എന്നും ചോദിച്ചു. അല്ലാതെ ചീത്ത വിളിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ല എന്ന് സിനിമയുടെ നിര്‍മ്മാതാവ് സംഗീത് ധര്മരാജന് വ്യക്തമാക്കി. ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള ആരും അയാളെ ആക്രമിച്ചിട്ടില്ല. പക്ഷേ ഞങ്ങള്‍ അയാളോട് ചോദിച്ചു. ചോദിക്കുന്നത് നമ്മുടെ വികാരമാണ്. പുള്ളിയെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞത് ഞാന്‍ നെഗറ്റീവ് പറയാന്‍ ഉദ്ദേശിച്ചതല്ല, എന്നെ അബൂബക്കര്‍ എന്ന ആള് പറയിച്ചതാണ് എന്നാണ്. 35 മിനിറ്റ് സിനിമകണ്ടെന്നും മോശമായതു കൊണ്ടാണ് ഇറങ്ങിപ്പോയത് എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. അബൂബക്കർ എന്നൊരു യൂട്യൂബർ തന്നെ നിർബന്ധിച്ച് സിനിമയുടെ റിവ്യൂ പറയിപ്പിക്കുകയായിരുന്നു എന്നും ഇനി ജീവിതത്തിൽ ഒരു സിനിമയുടെയും റിവ്യൂ പറയില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments
- logoutLogout