ലോക കേരള സഭ: ഖജനാവിൽ നിന്ന് പണം എടുക്കില്ലെന്ന് പി. ശ്രീരാമകൃഷ്ണന്
Send us your feedback to audioarticles@vaarta.com
അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണം വ്യാജമെന്ന് നോര്‍ക്ക വെസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്. പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ പണം നൽകേണ്ടതില്ല. റജിസ്ട്രേഷൻ സൗജന്യമാണ്. സംഘാടക സമിതി പിരിക്കുന്ന പണവും ഓഡിറ്റ് ചെയ്യപ്പെടും. ലോക കേരള സഭയെ വക്രീകരിച്ച് ദുർബലമാക്കാനാണ് ശ്രമം. മുഖ്യമന്ത്രിയെ ആർക്കും കാണാം. അതിനു പണം മാനദണ്ഡമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയില്‍ നടക്കുന്ന ലോക കേരളാ സഭയില്‍ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ് പാസുകള്‍ നല്‍കുന്നതായും അതില്‍ ഗോള്‍ഡ് പാസിന് ഇന്ത്യന്‍ രൂപ 82 ലക്ഷം കൊടുക്കണമെന്നും ഇന്ന് കേരളത്തിലെ പ്രമുഖ മാധ്യമം റിപ്പോട്ടു ചെയ്തിരുന്നു. മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങില്‍ താരനിശ മാതൃകയില്‍ പാസുകള്‍ നല്കി പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുകയാണ് ചെയ്തതെന്ന് നോര്‍ക്ക വൈസ് ചെയര്മാന് വ്യക്തമാക്കി.
Follow us on Google News and stay updated with the latest!
Comments