വ്യക്തത വരുത്താതെ ബില്ലുകളിൽ ഒപ്പിടില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Send us your feedback to audioarticles@vaarta.com
ബില്ലുകളിൽ ഇനിയും വ്യക്തത വരുത്താനുണ്ടെന്നും വ്യക്തത വരുത്താതെ ബില്ലുകളിൽ ഒപ്പിടില്ല എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളുടെ കാര്യത്തിൽ മന്ത്രിമാരല്ല, മുഖ്യമന്ത്രിയാണ് തന്നെ ബോധ്യപ്പെടുത്തേണ്ടത്, ഭരണപരമായ കാര്യങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി ബാധ്യതയുണ്ട്, പിണറായി അതു ചെയ്തില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ലോകായുക്ത നിയമഭേദഗതി, സർവകലാശാല ചാൻസലർ പദവിയിൽ നിന്നു ഗവർണറെ മാറ്റുന്ന ബിൽ എന്നിവ അടക്കം 8 ബില്ലുകളാണ് രാജ്ഭവനിലുള്ളത്. ബില്ലുകളെ കുറിച്ച് നിരവധി ചോദ്യങ്ങൾ ആണ് ഗവർണ്ണർ മന്ത്രിമാർക്ക് മുന്നിൽ ഉന്നയിച്ചത്. മറുപടി കൂടുതലും പറഞ്ഞത് നിയമ മന്ത്രി പി രാജീവ് ആയിരുന്നു. പി രാജീവ്, വി അബ്ദുറഹിമാന്‍, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, ജെ ചിഞ്ചുറാണി എന്നിവരാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് രാജ്ഭവനിലെത്തിയത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout