ആരോ​ഗ്യം വീണ്ടെടുക്കുന്നു; ശക്തമായി തിരിച്ച് വരും: മഹേഷ് കുഞ്ഞുമോൻ

  • IndiaGlitz, [Saturday,June 24 2023]

കൊല്ലം സുധിക്കൊപ്പം അപകടത്തിൽപെട്ട മിമിക്രി കലാകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോൻ സുഖം പ്രാപിച്ചു വരുന്നു. വാഹനാപകടത്തിൽ മഹേഷ് കുഞ്ഞുമോൻ്റെ മുഖത്തും പല്ലുകൾക്കും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മഹേഷ് ഇതാദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. താൻ അടിപൊളി ആയി തിരിച്ചു വരുമെന്നും തനിക്ക് വേണ്ടി പ്രാർഥിക്കണം എന്നുമാണ് മഹേഷ് പറയുന്നത്. മുഖത്തെ പരിക്കുകൾക്കായി ഒമ്പത് മണിക്കൂർ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്. താൻ സുഖം പ്രാപിച്ച് വരുന്ന വിവരം മഹേഷ് തന്നെയാണ് ഒരു വീഡിയോയിലൂടെ പങ്കുവച്ചത്. ‍

കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെയും പ്രശസ്ത സിനിമാ താരങ്ങളുടെയും ശബ്ദം അനുകരിച്ച് ശ്രദ്ധേയനായ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബുരാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം പൂർണതയോടെ മഹേഷ് അവതരിപ്പിക്കാറുണ്ട്. 'വിക്രം' സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്കാണ് മഹേഷ് ശബ്ദം നൽകിയത്. അടുത്തിടെ വന്ന ഒരു പരസ്യത്തിൽ തമിഴ്നടൻ കാർത്തിക്ക് ശബ്ദം നൽകിയത് മഹേഷാണ്. കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു കൊല്ലം സുധിയും മഹേഷ് കുഞ്ഞുമോനും ബിനു അടിമാലിയും അടങ്ങുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ ഇവർ സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മഹേഷിന് മുഖത്തും പല്ലുകൾക്കും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. മുഖത്തെ പരിക്കുകൾക്കായി ഒൻപതു മണിക്കൂർ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്.

More News

ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍

ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍

അര്‍ജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കായികമന്ത്രി

അര്‍ജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കായികമന്ത്രി

നിഖിൽ ചിത്രം 'സ്പൈ'; ട്രെയിലർ റിലീസായി

നിഖിൽ ചിത്രം 'സ്പൈ'; ട്രെയിലർ റിലീസായി

ഷെയിന്‍ നിഗത്തിന് എതിരെയുള്ള വിലക്ക് പിൻവലിച്ചു

ഷെയിന്‍ നിഗത്തിന് എതിരെയുള്ള വിലക്ക് പിൻവലിച്ചു

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: പ്രതി നിഖില്‍ തോമസ് അറസ്റ്റിൽ

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: പ്രതി നിഖില്‍ തോമസ് അറസ്റ്റിൽ