എന്തിനാണ് പ്രധാനമന്ത്രി ഇത്രയും ഭയക്കുന്നത്: രാഹുൽ ഗാന്ധി

  • IndiaGlitz, [Tuesday,March 28 2023]

അദാനിയെ കുറിച്ച് അന്വേഷണമില്ലെന്നും ചോദ്യങ്ങൾക്കുത്തരമില്ലെന്നും എന്തിനാണ് ഇത്ര ഭയമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി. പൊതുജനങ്ങളുടെ റിട്ടയർമെന്റ് പണം എന്തിനാണ് അദാനിയുടെ കമ്പനികളിൽ നിക്ഷേപിക്കുന്നത് എന്നും രാഹുൽ ട്വിറ്ററിൽ ഹിന്ദിയിൽ കുറിച്ചു. എൽ.ഐ.സി യുടെയും എസ്.ബി.ഐ യുടെയും ഇ.പി.എഫ്.ഒ. യുടെയും മൂലധനം അദാനിയിലേക്കാണ് നിക്ഷേപിക്കുന്നതെന്നു രാഹുൽ വിശദമാക്കി. അദാനിയും മോദിയും തമ്മിലുള്ള ബന്ധം മോദാനി ആണെന്ന് രാഹുല്‍ പറഞ്ഞു. അദാനി-മോദി ബന്ധത്തില്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് തനിക്കു നേരെ ഇപ്പോഴുള്ള ബിജെപി നീക്കം തുടങ്ങിയതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചിരുന്നു. അദാനി- രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രതിഷേധിക്കും. ഇന്നലെ നടുത്തളത്തിലിറങ്ങി ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം.

More News

ഇന്നസെന്റിന് യാത്രമൊഴി നേർന്നു പതിനായിരങ്ങൾ; സംസ്‌കാരം ഇന്ന് രാവിലെ

ഇന്നസെന്റിന് യാത്രമൊഴി നേർന്നു പതിനായിരങ്ങൾ; സംസ്‌കാരം ഇന്ന് രാവിലെ

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്ന ചിത്രം ജനുവരി 2024ൽ

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്ന ചിത്രം ജനുവരി 2024ൽ

ഓർമ്മകളിൽ ഇന്നസെന്റ്

ഓർമ്മകളിൽ ഇന്നസെന്റ്

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്: മൂന്നു പേർ കുറ്റക്കാർ; 110 പ്രതികളെ വെറുതെ വിട്ടു

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്: മൂന്നു പേർ കുറ്റക്കാർ; 110 പ്രതികളെ വെറുതെ വിട്ടു