ചുവപ്പിനെന്താണ് കുഴപ്പം? മന്ത്രി ശിവൻകുട്ടി
Send us your feedback to audioarticles@vaarta.com
സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസിലെ അക്ഷരങ്ങള്‍ ചുവപ്പ് നിറത്തില്‍ അച്ചടിച്ചത് വിദ്യാർത്ഥികളിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കി. ചിലർ ഇത് വളരെ നന്നായി എന്നും ചിലർ വായിക്കാൻ ബുദ്ധിമുട്ടായി എന്നും പറഞ്ഞു. എന്നാൽ ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ മറുചോദ്യം. അതേസമയം ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യ പേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം. പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഴയപോലെ കറുപ്പ് മഷിയിൽ തന്നെയാണ് ചോദ്യ പ്പേപ്പർ അച്ചടിച്ചിരിക്കുന്നത്. വി എച്ച് എസ് ഇ കുട്ടികൾക്കും മാറ്റമില്ല. ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പിലാക്കി ഹയർ സെക്കണ്ടറി മേഖല കലുഷിതമാക്കാനുള്ള നീക്കമാണ് ഇതെന്ന് അധ്യാപക സംഘടനയായ എ എച്ച് എസ് ടി എ ആരോപിച്ചു. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com