ഗുസ്തിതാരങ്ങള്‍ക്ക് ഡബ്ല്യുസിസിയുടെ ഐക്യദാര്‍ഢ്യം
- IndiaGlitz, [Saturday,June 03 2023]
ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ ഗുസ്തിതാരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നീതിയ്‌ക്ക് വേണ്ടിയുള്ള ഗുസ്‌തി താരങ്ങളുടെ ഈ പോരാട്ടം നിര്‍ദയം അവഗണിക്കപ്പെടുന്നു എന്നാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. 'ബേട്ടി ബചാവോ’ എന്ന് എഴുതി വച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും, നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണ്. നീതിന്യായ വ്യവസ്ഥകളിലൂന്നി നിന്നു കൊണ്ട് പോരാട്ടം നടത്തുന്ന നമ്മുടെ വനിതാ റെസ്റ്റലേഴ്സിനും, അവരോടൊപ്പം നിൽക്കുന്നവർക്കും, അവരുടെ നിശ്ചയ ദാർഢ്യത്തിനും, വിമൺ ഇൻ സിനിമ കളക്ടീവ് എല്ലാവിധ പിന്തുണയും, ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നുതായി ഫേസ്ബുക്കില്‍ കുറിച്ചു.
നമ്മുടെ രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങൾ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായ അവകാശമുണ്ട്. അത് സജ്ജമാക്കാൻ, ഉത്തരവാദിത്വപ്പെട്ട പ്രവർത്തന സംവിധാനങ്ങളുടെ ഭാഗത്തു നിന്നും സമയോചിതമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെങ്കിൽ, പിന്നീട് അവരുടെ ഏക ആശ്രയം ഔദ്യോഗികമായി പരാതി നൽകി തങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നുള്ളത് മാത്രമാണ്. പരാതിക്കാരെ ചേർത്ത് നിർത്തുന്നതിനു പകരം അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നത്. നീതി വ്യവസ്ഥകളില്‍ ഊന്നി നിന്നു കൊണ്ട് പോരാട്ടം നടത്തുന്ന നമ്മുടെ വനിത റെസ്‌ലേഴ്‌സിനും, അവരോടൊപ്പം നിൽക്കുന്നവർക്കും, അവരുടെ നിശ്ചയദാർഢ്യത്തിനും, വിമൺ ഇൻ കലക്‌ടീവ് എല്ലാവിധ പിന്തുണയും, ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.' എന്ന് വിമൺ ഇൻ കലക്‌ടീവ് കുറിച്ചു.