ബാബർ അസമിനെതിരെ വസീം അക്രം
Send us your feedback to audioarticles@vaarta.com
വിരാട് കോലിയുടെ പക്കല്‍ നിന്ന് അദ്ദേഹത്തിൻ്റെ ജേഴ്സി ഒപ്പിട്ടുവാങ്ങിയ പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ വിമര്‍ശനം. കനത്ത തോൽവിയ്ക്ക് ശേഷവും നായകൻ ബാബർ അസം വിരാട് കോഹ്ലിയിൽ നിന്ന് ജേഴ്സി സമ്മാനമായി വാങ്ങിയതിനെ മുൻ പാക് നായകൻ വസീം അക്രം ആണ് രൂക്ഷമായി വിമർശിച്ചത്.
ലോകകപ്പ് മത്സരത്തിനു പിന്നാലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്സിയിൽ കോലിയെ കൊണ്ട് ഒപ്പിടീച്ച് ബാബർ വാങ്ങിയത്. സംഭവത്തിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി.കനത്ത തോൽവിയ്ക്ക് ശേഷം അത്തരമൊരു ജഴ്സി ആരാധകർക്ക് മുന്നിൽ വാങ്ങേണ്ട കാര്യമുണ്ടോ എന്നും ജഴ്സി വേണമെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽവെച്ച് രഹസ്യമായി വാങ്ങാമായിരുന്നു. ഇന്നലെ അതിനുള്ള വേദിയായിരുന്നില്ല എന്നുമാണ് അക്രം പറഞ്ഞത്. 290 റൺസെങ്കിലും വിജയ ലക്ഷ്യം വേണ്ടിയിടത്ത് 191 റൺസ് നേടാൻ മാത്രമാണു പാക്കിസ്ഥാനു സാധിച്ചതെന്നു ബാബർ അസം ലോകകപ്പിലെ തോൽവിക്കു ശേഷം പ്രതികരിച്ചു.
Follow us on Google News and stay updated with the latest!
Comments