വ്യക്തിപരമായി വലിയ അടുപ്പം ഉണ്ടായിരുന്നു: മോഹൻലാൽ
Send us your feedback to audioarticles@vaarta.com
മുൻ മുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് നടൻ മോഹൻലാൽ. "പ്രഥമ പരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യ സ്നേഹിയുമായിരുന്നു പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘ വീഷണവും ഇച്ഛാ ശക്തിയുമുള്ള, കർമ്മ ധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തു പിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്, വേദനയോടെ ആദരാഞ്ജലികൾ" എന്നാണ് നടൻ മോഹൻലാൽ അദ്ദേഹത്തെ പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചത്. മുൻപ് ബെംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുമായി മോഹന്‍ലാല്‍ വീഡിയോ കോളിലൂടെ സംസാരിക്കുന്ന ചിത്രം മകന് ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്കിലൂടെ പങ്കു വച്ചിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments