ആരാധകര്‍ക്ക് പുതിയ ഓര്‍മകള്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്നു: വിരാട് കോഹ്‌ലി
Send us your feedback to audioarticles@vaarta.com
2023ലെ ലോക കിരീടം സ്വന്തമാക്കുന്നതിന് വേണ്ടി ടീം ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് വിരാട് കോഹ്‌ലി. താരങ്ങള്‍ക്ക് ഊര്‍ജം പകരുന്നത് ആരാധകരാണെന്നും അവര്‍ക്ക് ഏറ്റവും മികച്ച ലോക കപ്പ് നിമിഷങ്ങള്‍ സമ്മാനിക്കാന്‍ ശ്രമിക്കുമെന്നും കോഹ്‌ലി പറഞ്ഞു. ആരാധകര്‍ക്ക് ക്രിക്കറ്റിനോടുള്ള പാഷനും അചഞ്ചലമായ പിന്തുണയുമാണ് ലോക കപ്പ് സ്വന്തമാക്കാന്‍ ഞങ്ങള്‍ക്ക് ഊര്‍ജം പകരുന്നത്. കഴിഞ്ഞ ലോക കപ്പ് കാലത്തെ ഓര്‍മ്മകള്‍, പ്രത്യേകിച്ച് 2011ലെ ഐതിഹാസിക വിജയം നമ്മുടെ ഹൃദയങ്ങളില്‍ പതിഞ്ഞിരിക്കുകയാണ്. ആരാധകര്‍ക്ക് അത്തരത്തിലുള്ള പുതിയ ഓര്‍മ്മകള്‍ സമ്മാനിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം എന്ന് കോഹ്‌ലി പറഞ്ഞു.
ആരാധകരുടെ വൈകാരിക നിമിഷങ്ങള്‍ പകര്‍ത്തുന്ന ലോക കപ്പ് പോലുള്ള അവിശ്വസനീയമായ ക്യാംപെയ്‌നിൻ്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ആരാധകരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ അഞ്ചിനാണ് ക്രിക്കറ്റ് മാമാങ്കത്തിന് തിരിതെളിയുന്നത്. നവംബര്‍ 19 വരെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം ഇന്ത്യയിലെ പത്ത് വേദികളിലായാണ് അരങ്ങേറുന്നത്. 1983, 2011 വര്‍ഷങ്ങളിലാണ് നേരത്തെ ഇന്ത്യ ഏകദിന ലോക കപ്പ് നേടിയത്. 2011ല്‍ എം എസ് ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ലോക കപ്പ് നേടിയത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com