ദുൽഖർ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹം: ചിന്താ ജെറോം

  • IndiaGlitz, [Tuesday,July 18 2023]

ദുൽഖർ സൽമാൻ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ചിന്താ ജെറോം. ഒരു അഭിമുഖത്തിലാണ് ഡിവൈഎഫ്‌ഐ നേതാവ് തൻ്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ആർക്കൊപ്പം അഭിനയിക്കാനാണ് ഏറ്റവും കൂടുതൽ താൽപര്യം എന്നുള്ള ചോദ്യത്തിനായിരുന്നു ദുൽഖറിൻ്റെ പേര് ചിന്താ ജേറോം പറഞ്ഞത്.

ദുൽഖറിനൊപ്പം അഭിനയിക്കാനാണ് താൽപര്യം. നായികയായി അഭിനയിക്കണമെന്നല്ല, ചിത്രത്തിൽ അഭിനയിച്ചാൽ മതി. ദുൽഖറിനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. മമ്മൂക്കയെ ആണ് നേരിൽ കാണാറുള്ളത് എന്നും ചിന്താ ജെറോം പറഞ്ഞു. കൂടാതെ ദുൽഖറിൻ്റെ സുഹൃത്തായ സണ്ണി വെയ്ൻ തൻ്റെ അടുത്ത സുഹൃത്താണെന്നും വ്യക്തമാക്കി. നായികമാരിൽ മഞ്ജു വാര്യർ, ശോഭന, റിമി, പാർവതി, നിഖില വിമൽ എന്നിവരെ ഇഷ്ടമാണെന്ന് ചിന്ത വ്യക്തമാക്കി. നിഖില ഇന്റര്‍വ്യൂവിൽ ഒക്കെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ്. നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചിന്ത കൂട്ടിച്ചേർത്തു. ടൊവിനോ യൂത്ത് കമ്മീഷൻ്റെ യൂത്ത് ഐക്കൺ ആയിരുന്നു. അതിന് മുൻപ് പൃഥ്വിരാജ് ആയിരുന്നു. ഇപ്പോൾ അത് ആസിഫ് അലിയാണ്. ഇവരുമായി നല്ല സൗഹൃദവും സുഹൃദ് ബന്ധവും ഉണ്ടെന്നും ചിന്ത കൂട്ടിച്ചേർത്തു.