#VT14; മെഗാ പ്രിൻസ് വരുൺ തേജിനൊപ്പം നോറ ഫത്തേഹി

  • IndiaGlitz, [Wednesday,July 26 2023]

വൈര എന്റർടൈന്മെന്റ്സിൻ്റെ ബാനറിൽ മോഹൻ ചെറുകുരി, ഡോ.വിജേന്ദർ റെഡ്ഢി തീങ്കല എന്നിവർ നിർമിച്ച് പലാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കരുണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെഗാ പ്രിൻസ് വരുണിൻ്റെ പതിനാലാം ചിത്രം. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം വരുൺ തേജിൻ്റെ കരിയറിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രം കൂടിയാകും.

മീനാക്ഷി ചൗധരി ചിത്രത്തിൽ നായികയായി എത്തുന്നു. നോറ ഫത്തേഹിയും ചിത്രത്തിൻ്റെ ഭാഗമാകുന്നു. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് നോറ ഫത്തേഹി അവതരിപ്പിക്കുന്നത്. ഒരു സ്‌പെഷ്യൽ ഗാനത്തിലും നോറ എത്തുന്നുണ്ട്. വിശാഖപട്ടണത്തിൽ 1960 കാലഘട്ടത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അറുപതുകളുടെ ഫീൽ കിട്ടാനായുള്ള കഠിന ശ്രമത്തിലാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ. ഹൈദരാബാദിൽ 27ന് ചിത്രത്തിൻ്റെ ലോഞ്ചിങ്ങ് ചടങ്ങുകൾ നടക്കും. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അന്ന് പ്രഖ്യാപിക്കും.

More News

കേരളത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ: ഐശ്വര്യ ഭാസ്കർ

കേരളത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ: ഐശ്വര്യ ഭാസ്കർ

മണിപ്പൂർ വിഷയം: കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി

മണിപ്പൂർ വിഷയം: കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി

മെസ്സി ഇനി ഇന്റര്‍ മയാമിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത്

മെസ്സി ഇനി ഇന്റര്‍ മയാമിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത്

ആദരിക്കാൻ എത്തിയ ജയചന്ദ്രനെ ആദരിച്ച് ഓസ്കാർ ജേതാവ് കീരവാണി

ആദരിക്കാൻ എത്തിയ ജയചന്ദ്രനെ ആദരിച്ച് ഓസ്കാർ ജേതാവ് കീരവാണി

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായി; പൊലീസ് കേസ് എടുത്തു

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായി; പൊലീസ് കേസ് എടുത്തു