പുതുപ്പള്ളിയിൽ നാളെ വോട്ടെടുപ്പ്; ഇന്നു നിശ്ശബ്ദ പ്രചാരണം
Send us your feedback to audioarticles@vaarta.com
പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്നലെ (ഞായർ) വൈകീട്ട് ആറിന് അവസാനിച്ചു. വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 7 ന് കോട്ടയം ബസേലിയോസ് കോളജില്‍ തുടക്കമിട്ടു. 228 വീതം കണ്ട്രോള്, ബാലറ്റ് യൂണിറ്റുകളുടെയും വി വി പാറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവ കൂടാതെ 19 വി വി പാറ്റുകള്‍ കൂടി അധികമായി കരുതിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരെ സ്ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന ബസേലിയസ് കോളജില്‍ നിന്ന് പോളിംഗ് ബൂത്തുകളില്‍ എത്തിക്കാനായി 54 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ചൊവ്വ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഏഴ് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരുണ്ട്. 957 പുതിയ വോട്ടർമാരുണ്ട്. 182 പോളിങ് ബൂത്തിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ. വ്യക്തിപരമായ അധിക്ഷേപങ്ങൾ, വികസനം, സഭാ തർക്കം, മിത്ത് വിവാദം, തുടങ്ങിയ കാര്യങ്ങൾ എല്ലാം പുതുപ്പള്ളിയുടെ വിധിയിൽ നിർണായക ഘടകങ്ങൾ ആണ്. ഉമ്മൻ ചാണ്ടി എന്ന വികാരത്തിലൂന്നിയാണ് യു.ഡി.എഫ് തുടക്കം മുതൽ അവസാനം വരെ പ്രചാരണം നടത്തിയത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout