വിഴിഞ്ഞം കേരളത്തിൻ്റെ സ്വന്തം പദ്ധതി: ഇ പി ജയരാജന്‍
Send us your feedback to audioarticles@vaarta.com
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇടതുപക്ഷ ജാനാധപത്യ മുന്നണിയുടെ ലക്ഷ്യ പ്രാപ്തിയുടെ വിജയം കൂടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന് വിഴിഞ്ഞം സഹായകരം ആണെന്നും കേരളത്തിൻ്റെ അടിമുടിയുള്ള വളർച്ചയ്ക്ക് വിഴിഞ്ഞം തുറമുഖം കാരണമാകും എന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം ഇതിലൂടെ മെച്ചപ്പെടും. ഇത് കേരളത്തിൻ്റെ സ്വന്തം പദ്ധതിയാണ്, വിഴിഞ്ഞം പദ്ധതി കേരളത്തിന് സമര്‍പ്പിക്കുമ്പോള്‍ ആരും മാറി നില്‍ക്കേണ്ടതില്ല എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു. എൽഡിഎഫ് ഇന്നും നാളെയുമായി ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ജാഥകളും, പൊതു സമ്മേളനങ്ങളും നടത്തും. അതേസമയം വിഴിഞ്ഞത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് എന്ന ആവശ്യം പേരിടുന്ന ഘട്ടത്തിൽ ആലോചിക്കേണ്ടത് ആണെന്നും ഇപ്പോൾ അത് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com