ട്രെയിനിലെ അക്രമം: സമഗ്രമായ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി

  • IndiaGlitz, [Monday,April 03 2023]

ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ കോഴിക്കോട് വെച്ചുണ്ടായ അക്രമ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവം വളരെ ദുഃഖകരവും ഞെട്ടിക്കുന്നതും ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ട്രെയിനിൽ വച്ചുണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്മെന്റിൽ ഉണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൻ്റെ കോച്ചിൽ യുവാവു പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിൻ്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടു വരാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ട്. റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കുമെന്നും ആക്രമണത്തിന് ഇരയായവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

More News

പോസ്റ്റർ പതിക്കൽ ആസൂത്രിതമെന്ന് മന്ത്രി വീണ ജോർജ്

പോസ്റ്റർ പതിക്കൽ ആസൂത്രിതമെന്ന് മന്ത്രി വീണ ജോർജ്

അകപകീർത്തി കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ അപ്പീൽ നൽകും

അകപകീർത്തി കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ അപ്പീൽ നൽകും

മികവ് നിലനിർത്തുകയെന്നത് സഞ്ജുവിനുള്ള വെല്ലുവിളി

മികവ് നിലനിർത്തുകയെന്നത് സഞ്ജുവിനുള്ള വെല്ലുവിളി

ബുംറയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ

ബുംറയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ

ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ച് ഇവാന് 10 മത്സരങ്ങളിൽ വിലക്ക്; 5 ലക്ഷം പിഴ

ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ച് ഇവാന് 10 മത്സരങ്ങളിൽ വിലക്ക്; 5 ലക്ഷം പിഴ