വിനീത് ശ്രീനിവാസൻ ബിജു മേനോൻ ചിത്രം തങ്കത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.
Send us your feedback to audioarticles@vaarta.com
ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം 'തങ്കം'ത്തിലെ 'ദേവീ നീയേ, എന്നു തുടങ്ങുന്ന ഗാനം റിലീസായി. അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ഒരു ദേവീ ഭക്തിഗാനമായി ചിട്ടപ്പെടുത്തയിട്ടുള്ള ഗാനം അതിൻ്റെ ലാളിത്യമാർന്ന സംഗീതം കൊണ്ട് തന്നെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ബിജു മേനോനും വിനീത് ശ്രീനിവാസനും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ അപർണ്ണാ ബാലമുരളിയാണ് നായിക. വളരെ സാധാരണവും അതേസമയം വളരെയധികം അവ്യക്തതയുള്ളതുമായ സ്വർണാഭരണ നിർമ്മാണവും അതിനെ പിൻപറ്റി ജീവിക്കുന്ന മനുഷ്യരുടെ അറിയാ കഥകളും ആണ് ആകാംക്ഷയുണർത്തുന്ന ഗാനരംഗങ്ങളിൽ ചിത്രീകരിച്ചിട്ടുള്ളത്. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥ യൊരുക്കുന്ന ചിത്രം കൂടിയാണ് തങ്കം.
സഹീദ് അരാഫത്താണ് ചിത്രത്തിൻ്റെ സംവിധാനം. ബിജു മേനോന്‍ വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാ കൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം ശങ്കറാണ് ചിത്രത്തിൻ്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments