വിനായകൻ ഇനി വിക്രമിൻ്റെ വില്ലൻ
Send us your feedback to audioarticles@vaarta.com
രജനികാന്ത് നായകനായി എത്തിയ 'ജയിലർ' എന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തിയ വിനായകനെ തേടി വീണ്ടും വില്ലൻ കഥാപാത്രം എത്തുന്നു. വിക്രം നായകനാകുന്ന 'ധ്രുവ നച്ചത്തിര'ത്തിലും വില്ലൻ വിനായകൻ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. വർമൻ ഉണ്ടാക്കിയ ഓളങ്ങൾ അവസാനിക്കും മുന്നേ വിക്രമിനോട് മത്സരിക്കാൻ തയ്യാറെടുക്കുകയാണ് വിനായകൻ.
രജനികാന്തിൻ്റെ സൂപ്പർ ഹിറ്റ് ചിത്രം ജയിലറിൽ കട്ടയ്ക്ക് നിന്ന വിനായകനെ മുൻനിര താരങ്ങൾ ഉൾപ്പടെ ഉള്ളവർ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച വില്ലനാണ് 'വർമൻ'. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് 'ധ്രുവ നച്ചത്തിരം' സംവിധാനം ചെയ്യുന്നത്. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യ ദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന താരനിര തന്നെ സിനിമയിലുണ്ട്. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്. ഒരു സ്പൈ ത്രില്ലർ ഗണത്തിലുള്ള ചിത്രമാണ് ധ്രുവ നച്ചത്തിരം. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിൻ്റെ വിതരണം.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com