'ഐഡിന്റിറ്റി'യിൽ വിനയ് റായും; ചിത്രീകരണം സെപ്റ്റംബറിൽ

  • IndiaGlitz, [Friday,August 11 2023]

തെന്നിന്ത്യയുടെ പ്രിയതാരം വിനയ്റോയ് വീണ്ടും മോളിവുഡിലേക്ക്. ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റിയിലൂടെയാണ് മലയാളത്തിലേക്കുള്ള തൻ്റെ രണ്ടാം വരവ്. മുൻപ് മമ്മൂട്ടി, ബി ഉണ്ണികൃഷ്ണൻ ചിത്രമായ ക്രിസ്റ്റഫറിലൂടെ മലയാളത്തിൽ വിനയ്റോയ് അരങ്ങേറ്റം കുറിച്ചിരുന്നു. നാലു ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി.ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനു വേണ്ടി മാത്രം 30 ദിവസങ്ങൾ മാറ്റി വെച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും. 50 കോടിയിൽ പരം മുതൽ മുടക്കിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയാണ് ചിത്രം ഒരുങ്ങുന്നത്. രാഗം മൂവീസിൻ്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

More News

ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നിലനിർത്തി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നിലനിർത്തി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

കെ എസ് ഇ ബി വാഴ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി പി പ്രസാദ്

കെ എസ് ഇ ബി വാഴ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി പി പ്രസാദ്

ബിനീഷ് കോടിയേരിയുടെ ഇ ഡി കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ബിനീഷ് കോടിയേരിയുടെ ഇ ഡി കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

'പോയിന്റ് റേഞ്ച്'; ട്രെയിലർ റിലീസായി

'പോയിന്റ് റേഞ്ച്'; ട്രെയിലർ റിലീസായി

മാസപ്പടി വിവാദം: മാത്യു കുഴൽനാടനും സ്പീക്കറും തമ്മിൽ വാഗ്വാദം

മാസപ്പടി വിവാദം: മാത്യു കുഴൽനാടനും സ്പീക്കറും തമ്മിൽ വാഗ്വാദം