വിക്രാന്ത് ചിത്രം 'സ്പാർക്ക് ലൈഫ്'; ട്രെയിലർ റിലീസായി

  • IndiaGlitz, [Monday,October 16 2023]

ഡീപ് ഫ്രോഗ് പ്രൊഡക്ഷൻസ് സംവിധാനം ചെയ്യുന്ന വിക്രാന്ത് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'സ്പാർക്ക് ലൈഫ്' ട്രെയിലർ റിലീസായി. മെഹ്‌റീൻ പിർസാദയും രുഷ്കർ ദിലോണും ചിത്രത്തിൽ നായികമാരായി എത്തുന്നു. വിക്രാന്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. ഗുരു സോമസുന്ദരം വില്ലനായി എത്തുന്നു. ഡെഫ് ഫ്രോഗ് പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ചിത്രം നവംബർ 17ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും. ഒരു മുഴുനീള ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. നാസർ, സുഹാസിനി മണിരത്നം, വെണ്ണല കിഷോർ, സത്യ, ബ്രഹ്‌മാജി, ശ്രീകാന്ത് അയ്യങ്കാർ, ചമ്മക് ചന്ദ്ര, അന്നപൂർണമ്മ, രാജ രവീന്ദ്ര തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുഗ്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും.