അക്കാര്യത്തില്‍ അജിത്തിനോട് അസൂയ തോന്നിയിട്ടുണ്ടെന്ന് : വിജയ്
Send us your feedback to audioarticles@vaarta.com
തെന്നിന്ത്യന്‍ സിനിമയുടെ നെടും തൂണുകളാണ് അജിത്തും വിജയ് യും. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട തലയും ഇളയദളപതിയും. ഒരു കാലത്ത് തനിക്ക് അജിത്തിനോട് ഇക്കാര്യത്തില്‍ അസൂയ തോന്നിയിട്ടുണ്ടെന്ന് വിജയ് പറഞ്ഞു. ഒരു സ്വാകര്യ എഫ് എമ്മിന് നല്കിയ അഭിമുഖത്തിനിടയിലാണ് ഇളയദളപതി രസകരമായ ആ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. വിജയ് ആള് സിമ്പിളാണെന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് സംശയമില്ല. എന്നാല്‍ ഒരു കാലത്ത് വിജയ് അജിത്തിനെക്കുറിച്ച് വല്ലാതെ അസൂയപ്പെട്ടിരുന്നു. അജിത്തിന്റെ സൗന്ദര്യവും അഭിനയവുമായിരുന്നു ഇളയദളപതിയെ അസൂയപ്പെടുത്തിയത്.
ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയിലേക്കെത്തിയത്. എവിടെച്ചെന്നാലും ആരാധകര്‍ അജിത്തിനെ പൊതിയുന്നത് കാണുമ്പോള്‍ അന് ശരിക്കും അസൂയ തോന്നിയിരുന്നുവെന്ന് വിജയ് പറഞ്ഞു. തന്റെ അന്നത്തെ രൂപത്തില്‍ താന്‍ വല്ലാതെ നിരാശനായിരുന്നു. അജിത്തിനൊപ്പം പിടിച്ചു നില്‍ക്കുന്നതിനായി താന്‍ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും താരം പറയുന്നു.
പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയെന്നുള്ളതാണ് കാര്യം. തമിഴ് സിനിമയിലെ തന്നെ മികച്ച സുഹൃത് ബന്ധം സൂക്ഷിക്കുന്ന താരങ്ങളാണ് ഇരവരും. എത്ര വലിയ താരമായിരിക്കുമ്പോഴും പഴയ കാര്യങ്ങള്‍ തുറന്നു പറയാനുള്ള മനസ്സ് കാട്ടിയ വിജയ് യെ അഭിനന്ദിക്കുകയാണ് ആരാധകര്‍.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com