കോടികളുടെ റെക്കോർഡുമായി വിജയ് ചിത്രം മെർസലിൻ

  • IndiaGlitz, [Tuesday,August 01 2017]

കേരളത്തിൽ റെക്കോർഡ് വിതരണാവകാശവുമായി വിജയുടെ പുതിയ ചിത്രം മെർസലിൻ. ഏഴ് കോടി രൂപയ്ക്കാണ് ഗ്ളോബൽ യുണൈറ്റഡ് മീഡിയ മെർസൽ സ്വന്തമാക്കിയത്. ഇതിന് മുമ്പ് ബാഹുബലി ചിത്രങ്ങളാണ് ഇത്രയും തുകയ്ക്ക് വിറ്റു പോയിട്ടുള്ളത്. ഒരു വിജയ് ചിത്രത്തിന് ആദ്യമായാണ് കേരളത്തിൽ ഇത്രയും ഉയർന്ന തുകക്ക് വിതരണാവകാശം വിട്ടു പോകുന്നത്.
വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. കരിയറിൽ ആദ്യമായാണ് വിജയ് ട്രിപ്പിൾ റോളിൽ എത്തുന്നത്. എ.ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ.വി. വിജയേന്ദ്രപ്രസാദാണ്.എസ്.ജെ സൂര്യ വില്ലനാകുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സാമന്ത രുദ്ര പ്രഭു, നിത്യാ മേനൻ എന്നിവർ നായികമാരാകുന്നു.
ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും.