വിജയുടെ സമ്മാനം, 200 സ്വർണനാണയങ്ങൾ
Send us your feedback to audioarticles@vaarta.com
എളിമയുടെ ആൾരൂപമാണ് ഇളയദളപതി വിജയ്. ഓരോ സിനിമയുടെയും ഷൂട്ടിംഗിനു ശേഷം അതിൽ ഒപ്പം പ്രവർത്തിച്ചവർക്ക് സമ്മാനം നൽകുന്നത് വിജയ്യുടെ പതിവാണ്. തന്റെ പുതിയ ചിത്രം മെർസലിലെ സഹപ്രവർത്തകരായ 200 പേർക്ക് സ്വർണനാണയമാണ് വിജയ് സമ്മാനമായി നൽകിയത്. കഴിഞ്ഞ ചിത്രം ഭൈരവയിൽ പ്രവർത്തിച്ചവർക്ക് സ്വർണമാലയായിരുന്നു സമ്മാനം. ആറ്റ്ലി സംവിധാനം ചെയ്യുന്ന മെർസൽ വിജയ്യുടെ 61ാം ചിത്രമാണ്. സാമന്ത, നിത്യ മേനോൻ, കാജൽ അഗർവാൾ എന്നിവരാണ് നായികമാർ. കോവൈ സരള, എസ്.ജെ. സൂര്യ, സത്യരാജ്, വടിവേലു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുണ്ട്. ഈ ചിത്രത്തിൽ മൂന്ന് വേഷങ്ങളാണ് വിജയ് ചെയ്യുന്നത്. സംഗീതസംവിധാനം നിർവഹിക്കുന്നത് എ.ആർ. റഹ് മാൻ. ഛായാഗ്രഹണം: ജി.കെ. വിഷ്ണു. ശ്രീ തേനാണ്ടൽ ഫിലിംസാണ് നിർമ്മാണം. ഈ പ്രൊഡക്ഷൻ ഹൗസിന്റെ നൂറാമത് ചിത്രമാണ് മെർസൽ. ഒക്ടോബറിലാണ് 18നാണ് റിലീസ്.
Follow us on Google News and stay updated with the latest!
Comments