മലയാള സിനിമയെ പ്രശംസിച്ച് വിജയ് ദേവർകൊണ്ട

  • IndiaGlitz, [Monday,August 14 2023]

ഓഗസ്റ്റ്‌ 9-ന് ഹൈദരാബാദില്‍ വെച്ചു നടന്ന 'ഖുഷി'യുടെ ട്രെയിലര്‍ ലോഞ്ച് വേദിയില്‍ മലയാള സിനിമയെ പ്രശംസിച്ച് വിജയ്‌ ദേവരക്കൊണ്ട. നാമേവരും മലയാള സിനിമകള്‍ ഇഷ്ടപ്പെടുന്നു, മലയാളത്തില്‍ എങ്ങനെ ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും ഉണ്ടാവുന്നു എന്നു ഞാന്‍ ആലോചിക്കാറുണ്ട്. പുതിയ പല മലയാള ചിത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് ഞാന്‍. 'കിങ്ങ് ഓഫ് കൊത്ത'യുടെ ട്രെയിലര്‍ ഇന്നു റിലീസ് ആവുകയാണെന്ന് എനിക്കറിയാം. അത് കാണാനും ദുല്‍ഖറിനെ ആശംസകള്‍ അറിയിക്കാനും ഞാന്‍ കാത്തിരിക്കുകയാണ്. വിജയ്‌ ദേവരക്കൊണ്ട സദസ്സിനോട് പറഞ്ഞു.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഖുഷിയുടെ ട്രെയിലര്‍ പതിനഞ്ചു മില്യണോളം കാഴ്ചക്കാരുമായി യുട്യൂബില്‍ മുന്നേറുകയാണ്. സെപ്തംബര്‍ 1-ന് വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന 'ഖുഷി' തിയേറ്ററുകളില്‍ എത്തും. ശിവ നിര്‍വാണയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുഷിയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More News

ചലച്ചിത്ര വികസന കോര്‍പ്പറേഷൻ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതിയെ ഒഴിവാക്കി

ചലച്ചിത്ര വികസന കോര്‍പ്പറേഷൻ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതിയെ ഒഴിവാക്കി

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന് ഇ ഡി നോട്ടീസ്

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന് ഇ ഡി നോട്ടീസ്

അപകീർത്തിപെടുത്തി അപമാനിക്കുന്നു: നടൻ ടോവിനോ പരാതി നൽകി

അപകീർത്തിപെടുത്തി അപമാനിക്കുന്നു: നടൻ ടോവിനോ പരാതി നൽകി

'സൈന്ധവ്': ക്ലൈമാക്സ് ഷൂട്ട് പൂർത്തിയായി

'സൈന്ധവ്': ക്ലൈമാക്സ് ഷൂട്ട് പൂർത്തിയായി

ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോകുലം കേരള എഫ്‌.സിക്ക് ജയം

ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോകുലം കേരള എഫ്‌.സിക്ക് ജയം