close
Choose your channels

മലയാള സിനിമയെ പ്രശംസിച്ച് വിജയ് ദേവർകൊണ്ട

Monday, August 14, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മലയാള സിനിമയെ പ്രശംസിച്ച് വിജയ് ദേവർകൊണ്ട

ഓഗസ്റ്റ്‌ 9-ന് ഹൈദരാബാദില്‍ വെച്ചു നടന്ന 'ഖുഷി'യുടെ ട്രെയിലര്‍ ലോഞ്ച് വേദിയില്‍ മലയാള സിനിമയെ പ്രശംസിച്ച് വിജയ്‌ ദേവരക്കൊണ്ട. "നാമേവരും മലയാള സിനിമകള്‍ ഇഷ്ടപ്പെടുന്നു, മലയാളത്തില്‍ എങ്ങനെ ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും ഉണ്ടാവുന്നു എന്നു ഞാന്‍ ആലോചിക്കാറുണ്ട്. പുതിയ പല മലയാള ചിത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് ഞാന്‍. 'കിങ്ങ് ഓഫ് കൊത്ത'യുടെ ട്രെയിലര്‍ ഇന്നു റിലീസ് ആവുകയാണെന്ന് എനിക്കറിയാം. അത് കാണാനും ദുല്‍ഖറിനെ ആശംസകള്‍ അറിയിക്കാനും ഞാന്‍ കാത്തിരിക്കുകയാണ്." വിജയ്‌ ദേവരക്കൊണ്ട സദസ്സിനോട് പറഞ്ഞു.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഖുഷിയുടെ ട്രെയിലര്‍ പതിനഞ്ചു മില്യണോളം കാഴ്ചക്കാരുമായി യുട്യൂബില്‍ മുന്നേറുകയാണ്. സെപ്തംബര്‍ 1-ന് വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന 'ഖുഷി' തിയേറ്ററുകളില്‍ എത്തും. ശിവ നിര്‍വാണയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുഷിയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment