വിജയ് അജിത്ത് ആരാധകര്‍ തമ്മിൽ ഏറ്റുമുട്ടി
Send us your feedback to audioarticles@vaarta.com
ചെന്നൈയിലെ സിനിമ തീയറ്ററിന് മുന്നില്‍ വിജയ് അജിത്ത് ആരാധകര്‍ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 9 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും അജിതും ബോക്സ്ഓഫീസില്‍ ഒരേ ദിവസം ഏറ്റുമുട്ടുന്ന ദിവസമായിരുന്നു ഇന്ന്. അജിത്തിന്റെ തുനിവിനും, വിജയ് നായകനാകുന്ന വാരിസിനും വലിയ വരവേല്‍പ്പാണ് തീയറ്ററുകളില്‍ ആദ്യ ദിവസം ലഭിക്കുന്നത്. അതേ സമയം തീയറ്ററിന് പുറത്ത് വിജയ് അജിത്ത് ആരാധകര്‍ പരസ്പരം ഏറ്റുമുട്ടി. ഇരുകൂട്ടരും സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം പരസ്പരം നശിപ്പിച്ചു കൊണ്ടാണ് സംഘർഷം ഉണ്ടായത്. പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും ഓടിച്ച് സംഭവം ശാന്തമാക്കിയത്. തമിഴ്നാടിന്റെ പലഭാഗത്തും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയതായാണ് റിപ്പോര്‍ട്ട്.
വിജയിനെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനംചെയ്യുന്ന ബഹുഭാഷാ ചിത്രമാണ് വാരിസ്. ഒരേസമയം തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിൻ്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു എന്റര്‍ടൈനര്‍ എന്നാണ് വാരിസിനെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. എന്നാൽ ബാങ്ക് മോഷണം പ്രമേയമായ ചിത്രമാണ് തുനിവ്. ലോകേഷ് കനകരാജിൻ്റെ വിക്രത്തിനു ശേഷം തമിഴ് സിനിമയില്‍ സംഭവിച്ച ഏറ്റവും സാങ്കേതിക മികവ് കാഴ്ച വച്ച ചിത്രമായ തുനിവ് നേര്‍ക്കൊണ്ട പാര്‍വൈ, വാലിമൈ എന്നീ ചിത്രങ്ങള്‍ക്കുശേഷം എച്ച് വിനോദും അജിത്തും ഒരുമിക്കുന്ന ചിത്രമാണ്. മഞ്ജുവാരിയരാണ് ചിത്രത്തില്‍ നായിക. ഗോകുലം മൂവീസാണ് ചിത്രത്തിൻ്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com