'വിടുതലൈ'ഭാഗം 1 ZEE5 ൽ റിലീസ് ചെയ്തു
Send us your feedback to audioarticles@vaarta.com
സൂരിയെ നായകനാക്കി വെട്രിമാരൻ അണിയിച്ചൊരുക്കിയ തമിഴ് ചിത്രമാണ് വിടുതലൈ പാർട്ട്-1. ഒരു വെട്രിമാരൻ ചിത്രമെന്നതിനൊപ്പം ഹാസ്യനടനായ സൂരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും വിടുതലൈയുടെ പ്രത്യേകതയാണ്. മക്കൾ സെൽവൻ വിജയ് സേതുപതി, ഗൗതം വാസുദേവ് മേനോൻ, ഭവാനി ശ്രീ, രാജീവ് മേനോൻ, തമിഴ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രം വിടുതലൈ ഇപ്പോൾ ZEE5- ൽ സ്ട്രീം ചെയ്യുന്നു. മക്കൾ പടയെ തുരത്താൻ നിയോഗിക്കപ്പെട്ട പ്രത്യേക പോലീസ് സംഘത്തിലേക്ക് പുതിയതായി ചേരാനെത്തിയ കുമരേശൻ (സൂരി) എന്ന കഥാപാത്രം വളരെ മികച്ച രീതിയിൽ ആണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. പച്ചയായ മനുഷ്യരുടെ ജീവിതം അതുപോലെ വെള്ളിത്തിരയിലെത്തിക്കുന്ന സംവിധായകൻ്റെ ചിത്രങ്ങൾക്ക് ശക്തമായ രാഷ്ട്രീയ വീക്ഷണവും ഉണ്ടാകാറുണ്ട്. അതിൽ നിന്നും വ്യതിചലിക്കാത്ത സ്വഭാവമാണ് വിടുതലൈയും പ്രകടിപ്പിക്കുന്നത്.
പോലീസ് ക്രൂരതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനു പുറമേ, 1990 കളിലെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ അവസ്ഥയും കഥ ചർച്ച ചെയ്യുന്നു. ജയമോഹൻ എഴുതിയ തുണൈവൻ എന്ന ചെറുകഥയെയാണ് വെട്രിമാരൻ വിടുതലൈയായി വളർത്തിയത്. ശക്തമായ തിരക്കഥയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. വിടുതലൈ ഭാഗം 1 ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ്, കൂടാതെ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വേൾഡ് ഡിജിറ്റൽ പ്രീമിയർ ZEE5-ൽ മാത്രമായി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ബോക്‌സ് ഓഫീസിലെ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം, മികച്ച ഹോം OTT പ്ലാറ്റ്‌ഫോമായ ZEE5 വഴി ഡയറക്‌ടേഴ്‌സ് കട്ട് ഓഫ് വിടുതലൈ നിങ്ങളുടെ സ്‌ക്രീനുകളിൽ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ZEE5 ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫീസർ മനീഷ് കൽറ പറയുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com