പ്രണയമാസത്തിൽ വിരഹത്തിൻ്റെ നോവുമായി വിധുപ്രതാപിൻ്റെ 'മൗനങ്ങൾ പോതുമേ'
- IndiaGlitz, [Tuesday,February 21 2023]
രണ്ടുപാവകൾ തമ്മിലുള്ള കാല്പനികമായ പ്രണയം ആവഷ്കരിക്കുന്ന തമിഴ് മ്യൂസിക് വീഡിയോ 'മൗനങ്ങൾ പോതുമേ'യുമായി ഗായകൻ വിധു പ്രതാപ്. ഹൃദയഹാരിയായ വരികളും ഈണവും ചേരുമ്പോൾ ഈ പ്രണയത്തിൻ്റെ ഫെബ്രുവരിയിൽ വിരഹത്തിൻ്റെ കഥ കൂടി പറയുകയാണ് മ്യുസിക്ക് വിഡിയോ. നമ്മുടേതല്ലാത്ത കാരണങ്ങളാൽ നഷ്ടപ്പെട്ട് പോയവരുടെ ഓർമകളിലേക്ക് നമ്മളെ തിരിച്ചു കൊണ്ടു പോവുകയാണ് സ്നേഹത്തിൻ്റെ ആർദ്രത നിറഞ്ഞ മൗനങ്ങൾ പോതുമേ. മ്യൂസിക് വീഡിയോ സമൂഹ മാധ്യമത്തിലും സംഗീതാസ്വാദകർക്കിടയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
പാർത്ഥൻ മോഹൻ സംവിധാനം ചെയ്‌തിരിക്കുന്ന മ്യൂസിക് വിഡിയോയുടെ ആശയവും നിർമാണവും ദീപ്തി വിധുപ്രതാപാണ്. ചാരു ഹരിഹരൻ്റെ വരികൾക്ക് സംഗീതം നൽകിയത് വിധുപ്രതാപും, റോണി റാഫേലും ചേർന്നാണ്. ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിട്ടുള്ളത് പ്രകാശ് റാണ. ഗിറ്റാർ മിഥുൻ രാജു, RR സ്റ്റുഡിയോയിൽ ഗാനത്തിൻ്റെ മിക്സിങ് നിർവഹിച്ചിട്ടുള്ളത് പ്രശാന്ത് വൽസജി. അസ്സോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ, അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫർ അരുൺ ടി ശശി, അസിസ്റ്റന്റ് ഡയറക്ടർ അഭിജിത് സൈന്തവ്, അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫർ വിനീത് ശിവൻ, ജിത്തു ജോവൽ, ആഷിക് അൻസാർ ഷൈജ, ക്രിയേറ്റിവ് സപ്പോർട്ട് സ്വാതി സന്തോഷ്, ഗൗരി എസ്.പിള്ള. ഗാനം യൂട്യൂബിൽ ലഭ്യമാണ്.