വിക്‌ടറി വെങ്കിടേഷിൻ്റെ 'സൈന്ധവ്': ജനുവരി 13ന് റിലീസാകും

  • IndiaGlitz, [Thursday,October 05 2023]

നിഹാരിക എന്റർടൈൻമെൻറ്സിൻ്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുകയും സൈലേഷ് കോലാനുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'സൈന്ധവ്' ജനുവരി 13ന് സംക്രാന്തി നാളിൽ തീയേറ്റർ റിലീസിനൊരുങ്ങുന്നു. സംക്രാന്തി നാളിൽ ഒരു ദിവസം മുൻപാണ് ചിത്രം റിലീസിനെത്തുന്നത്. ബേബി സാറയോടൊപ്പം പോസ്റ്ററിൽ വെങ്കിടേഷിനെ കാണാം. വെങ്കിടേഷിൻ്റെ 75–ാം ചിത്രമായി ഒരുങ്ങുന്ന സൈന്ധവ് വളരെ മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

വെങ്കടേഷിൻ്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിച്ചത്. നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മ്യുസിക്: സന്തോഷ് നാരായണൻ, സഹ നിർമാതാവ്: കിഷോർ തല്ലുർ, ക്യാമറ: എസ് മണികണ്ഠൻ, എഡിറ്റർ: ഗാരി ബി എച്, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ: പ്രവീൺ.

More News

ഭാര്യയുടെ മാനസിക പീഡനം: ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി

ഭാര്യയുടെ മാനസിക പീഡനം: ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി

സുരേഷ് ഗോപിയെ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് പ്രധാനമന്ത്രി

സുരേഷ് ഗോപിയെ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് പ്രധാനമന്ത്രി

സോമൻ്റെ കൃതാവ് ഒക്ടോബർ 6 ന് തീയറ്ററുകളിൽ

സോമൻ്റെ കൃതാവ് ഒക്ടോബർ 6 ന് തീയറ്ററുകളിൽ

രാജേഷ് മാധവൻ, ശ്രിത ശിവദാസ് ചിത്രത്തിന് തുടക്കം

രാജേഷ് മാധവൻ, ശ്രിത ശിവദാസ് ചിത്രത്തിന് തുടക്കം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: ഷിയാസ് കരീം കസ്റ്റഡിയില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: ഷിയാസ് കരീം കസ്റ്റഡിയില്‍