വിക്‌ടറി വെങ്കിടേഷിൻ്റെ 75–ാം ചിത്രം 'സൈന്ധവ്': ടീസർ റിലീസായി

  • IndiaGlitz, [Tuesday,October 17 2023]

സൈലേഷ് കോലാനുവിൻ്റെ സംവിധാനത്തിൽ നിഹാരിക എന്റർടൈൻമെൻറ്സിൻ്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുന്ന ചിത്രം 'സൈന്ധവ്' ൻ്റെ ടീസർ റിലീസായി. ഫാമിലി ഡ്രാമ ആയി ആരംഭിക്കുന്ന ടീസർ നവാസുദീൻ സിദ്ദിഖിയുടെ വരവോടെ വേറെയൊരു ട്രാക്കിലേക്ക് നീങ്ങുകയാണ്. നവാസുദിൻ സിദ്ദിഖി വില്ലൻ ആയിട്ട് എത്തുന്നു. സംക്രാന്തി നാളിൽ ചിത്രം തീയേറ്റർ റിലീസിനൊരുങ്ങുന്നു.

നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങി പ്രധാന താരങ്ങളെയല്ലാം ചിത്രത്തിലുണ്ട്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മ്യുസിക്: സന്തോഷ് നാരായണൻ, സഹ നിർമാതാവ്: കിഷോർ തല്ലുർ, ക്യാമറ: എസ് മണികണ്ഠൻ, എഡിറ്റർ: ഗാരി ബി എച്, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല.