വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌തു
- IndiaGlitz, [Tuesday,February 07 2023]
വിക്ടോറിയ ഗൗരി ഇന്ന് മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്. വിക്ടോറിയ ഗൗരിയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ.ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ബിജെപിയുടെ മഹിള മോർച്ച ജനറൽ സെക്രട്ടറിയാണു താനെന്നു ഗൗരി തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊളീജിയം പേരു ശുപാർശ ചെയ്തതിനു പിന്നാലെ, ന്യൂനപക്ഷങ്ങൾക്കെതിരായ ഇവരുടെ നിലപാടു ചൂണ്ടിക്കാട്ടി അയോഗ്യത പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിയെത്തിയത്. മദ്രാസ് ഹൈക്കോടതിയിലെ 21 അഭിഭാഷകരാണ് ഗൗരിയെ ജഡ്ജിയാക്കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയത്. ബി.ജെ.പി പ്രവര്‍ത്തകയായ അഭിഭാഷകയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം സമര്‍പ്പിച്ച ഫയല്‍ തിരികെവിളിക്കണമെന്ന് ഇവര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചിരുന്നു.