വേൽസ് ഫിലിം ഇന്റർനാഷണൽ ചിത്രം 'ജീനി'; ലോഞ്ചിങ്ങ് നടന്നു
Send us your feedback to audioarticles@vaarta.com
വേൽസ് ഫിലിം ഇന്റർനാഷണൽ പ്രൊഡക്ഷൻസിൻ്റെ ഇരുപത്തിയഞ്ചാം ചിത്രം 'ജീനി'യുടെ ലോഞ്ചിങ്ങ് ഇന്ന് രാവിലെ ചെന്നൈയിൽ വെച്ച് നടന്നു. ചിത്രം സംവിധാനം ചെയ്യുന്നത് അർജുനൻ ജൂനിയർ ആണ്. ഓരോ ചിത്രം കഴിയും തോറും പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിക്കൊണ്ട് മുന്നേറുകയാണ് ജയം രവി. തമിഴ്, തെലുഗ്, മലയാളം, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും.
വേൽസ് ഫിലിംസ് ഇന്റർനാഷണൽസിന്റെ ബാനറിൽ ഡോ.ഇഷാരി കെ ഗനേഷാണ് ചിത്രം നിർമിക്കുന്നത്. ജയം രവിയോടൊപ്പം കൃതി ഷെട്ടി, കല്യാണി പ്രിയദർശൻ, വാമിക ഗബ്ബി, ദേവയാനി തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ: മഹേഷ് മുത്തുസ്വാമി, മ്യുസിക്ക്: എ ആർ റഹ്മാൻ, ആർട്ട് ഡയറക്ടർ: ഉമേഷ് ജെ കുമാർ, എഡിറ്റിങ്ങ്: പ്രദീപ് ഇ രാഘവ്, ആക്ഷൻ ഡയറക്ടർ: യാനിക്ക് ബെൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: കെ.അശ്വിൻ, ക്രിയേറ്റിവ് പ്രൊഡ്യുസർ: കെ ആർ പ്രഭു. വൻ ക്യാൻവാസിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout