അഖിൽ മാത്യു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വീണ ജോർജ്
Send us your feedback to audioarticles@vaarta.com
ഡോക്ടർ നിയമനത്തിനായി ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയതായി മലപ്പുറം സ്വദേശി പരാതി നൽകിയതിൽ പ്രതികരിച്ച് മന്ത്രി. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഖിൽ മാത്യുവിനോട് അന്നു തന്നെ വിശദീകരണം തേടിയിരുന്നുവെന്നും അഖിൽ ബന്ധുവല്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
അഖിൽ മാത്യു ചെയ്യാത്ത കാര്യമാണ് അയാളുടെമേൽ ആരോപിച്ചത്. ഇതിനു പിറകിൽ ആരെല്ലാം ആണെന്നു കൂടി കണ്ടു പിടിക്കണം. അഖിൽ മാത്യുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഴ്സനൽ സ്റ്റാഫിനെ മാറ്റി നിർത്തിയിട്ടില്ല. പാർട്ടിയിലുള്ള ആരും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല, മന്ത്രി വിശദമാക്കി. മലപ്പുറം സ്വദേശിയെ അറിയില്ലെന്ന് അഖിൽ പറഞ്ഞതായും ഓഫീസ് വിശദീകരണം നൽകി. പരാതി അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു. അതേ സമയം അഖില്‍ മാത്യു തന്നെയാണ് സെക്രട്ടറിയേറ്റിന്‍റെ സമീപം വച്ച് പണം വാങ്ങിയതെന്ന ഉറച്ച നിലപാടിൽ ആണ് കൈക്കൂലി നല്‍കിയ ഹരിദാസ്.
Follow us on Google News and stay updated with the latest!
Comments