മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി ഡി സതീശന്‍

  • IndiaGlitz, [Friday,August 18 2023]

മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംവാദത്തിന് വന്നില്ലെങ്കിലും വേണ്ട ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി ഒരു പത്ര സമ്മേളനമെങ്കിലും നടത്തട്ടെയെന്നും സതീശൻ പറഞ്ഞു. മാസപ്പടി ഉൾപ്പെടെ 6 അഴിമതികൾ പുതുപ്പള്ളിയിൽ ചർച്ചയാക്കുമ്പോൾ വാദപ്രതിവാദത്തിന് മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും സതീശൻ ചോദിച്ചു.

സമീപ കാലത്ത് കേരളം കണ്ട കൊടിയ അഴിമതികളായ എഐ കാമറ, കെഫോൺ ഇടപാടുകളുടെ കേന്ദ്രബിന്ദുവും മുഖ്യമന്ത്രിയുടെ ഓഫിസാണ്. കോവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപറേഷനെ കൊണ്ട് 1032 കോടി രൂപയുടെ പർച്ചേസ് നടത്തിയതിലും വ്യാപക ക്രമക്കേട് നടന്നു. മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തിൽ ഉത്തരം പറയാൻ ഉത്തരവാദിത്തമുള്ള ആളാണ്. മാസപ്പടി വിവാദത്തില്‍ എം വി ഗോവിന്ദനല്ല, മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും റിയാസും ഒന്നും പറയില്ല. പാർട്ടി പറയുമെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ എം വി ഗോവിന്ദന് എന്താണ് കാര്യം എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

More News

'കിഷ്ക്കിന്ധാകാണ്ഡം': ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു

'കിഷ്ക്കിന്ധാകാണ്ഡം': ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു

ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം സി.ഒ.ടി നസീറിൻ്റെ മാതാവ് നല്‍കി

ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം സി.ഒ.ടി നസീറിൻ്റെ മാതാവ് നല്‍കി

ജൂഡ് ആന്തണി ചിത്രത്തിൽ വിക്രമും രശ്മിക മന്ദാനയും

ജൂഡ് ആന്തണി ചിത്രത്തിൽ വിക്രമും രശ്മിക മന്ദാനയും

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

രാഹുലിനെ ടീമിൽ ഉൾപ്പെടുത്തരുത്: രവി ശാസ്ത്രി

രാഹുലിനെ ടീമിൽ ഉൾപ്പെടുത്തരുത്: രവി ശാസ്ത്രി