കെ കെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ വിഡി സതീശൻ
Send us your feedback to audioarticles@vaarta.com
മട്ടന്നൂർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല പിജി സിലബസിൽ ഉൾപ്പെടുത്തിയ നടപടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. പഠിക്കാൻ പറ്റിയ പുസ്തകമാണോ ശൈലജയുടെ ആത്മകഥ എന്ന് സതീശൻ ചോദിച്ചു. ഗോൾവർക്കാർ, സവർക്കാർ എന്നിവരുടെ പുസ്തകങ്ങൾ പഠിക്കാൻ നൽകിയ സർവകാല ശാലയാണ് കണ്ണൂർ സർവകലാശാല.
എന്നാൽ കെ കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ വിശദീകരണവുമായി അഡ്‌ഹോക് കമ്മിറ്റി രംഗത്ത് എത്തിയിരുന്നു. ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്നാണ് പ്രതികരണം. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നും അഡ്‌ഹോക് കമ്മിറ്റി പ്രതികരിച്ചു. എം എ ഇംഗ്ളീഷ് സിലബസിലാണ് ആത്മകഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം സെമസ്റ്ററിൻ്റെ 'ലൈഫ് റൈറ്റിംഗ്' എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്ളത്. കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരള ഹൗസില്‍ വെച്ച് 'മൈ ലൈഫ് ആസ് എ കോമ്രേഡ്' മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com