close
Choose your channels

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി 'വാഴ' ഒരുങ്ങുന്നു

Friday, October 13, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി വാഴ ഒരുങ്ങുന്നു

സൂപ്പർ ഹിറ്റ് ചിത്രമായ 'ജയ ജയ ജയ ജയ ഹേ' യുടെ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു. 'ഗൗതമിൻ്റെ രഥം' എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന 'വാഴ ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' എന്ന ചിത്രത്തിനു വേണ്ടിയാണ് വിപിൻ ദാസ് രചന നിർവ്വഹിച്ചിരിക്കുന്നത്.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇരിങ്ങാലക്കുട ആരംഭിച്ചു. സംവിധായകൻ വിഷ്ണു മോഹൻ, നടൻ ദേവ് മോഹൻ എന്നിവർ ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചിപ്പോൾ വിപിൻ ദാസ് ഫസ്റ്റ് ക്ലാപ്പടിച്ചു. വിപിൻ ദാസ് പ്രൊഡക്ഷൻസ് ആന്റ് ഇമാജിൻ സിനിമാസ് ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന വാഴ എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ നിർവ്വഹിക്കുന്നു. സംഗീതം: അങ്കിത് മേനോൻ, എഡിറ്റർ: കണ്ണൻ.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment