'വാലാട്ടി' ജൂലൈ 14 ന് തീയേറ്ററുകളിൽ
Send us your feedback to audioarticles@vaarta.com
മലയാള സിനിമയിലെ മുൻനിര ബാനറുകളിൽ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പുതിയ ചിത്രമാണ് 'വാലാട്ടി'. നവാഗതനായ ദേവൻ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന 'വാലാട്ടി' വളർത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്.നായകൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ റീലീസ് ഡേറ്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.ഏറെ നാളുകളുടെ മുന്നൊരുക്കങ്ങൾക്കും, ചിത്രീകരണത്തിനും ശേഷമാണു ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ പോകുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാനിധ്യം കൊണ്ടും 'വാലാട്ടി' ശ്രദ്ധേയമാണ്.
വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും വളർത്തു മൃഗങ്ങളുടെ ട്രൈനിങ്ങിനും വേണ്ടി മൂന്നിലേറെ വർഷങ്ങളാണ് ഫ്രൈഡേ ഫിലിം ഹൗസ് ചിലവഴിച്ചത്. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് . എഡിറ്റിങ് അയൂബ് ഖാൻ. മലയാളമുൾപ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രമെത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് മലയാളത്തിനു പുറമേ ഈ ചിത്രം റിലീസ് ചെയ്യുക. എന്നും പുതുമകൾ സ്വീകരിച്ചിട്ടുള്ള മലയാളി പ്രേക്ഷകർക്കു തീർച്ചയായും ഇഷ്ടപെടുന്ന ഒരു സിനിമ തന്നെയായിരിക്കും 'വാലാട്ടി'. വാർത്താ പ്രചരണം: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com