'വടി കുട്ടി മമ്മൂട്ടി' ആരംഭിക്കുന്നു

  • IndiaGlitz, [Friday,October 06 2023]

മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഒരു ഫാൻ്റസി ചിത്രമാണ് 'വടികുട്ടി മമ്മൂട്ടി'. നവാഗതനായ സിഫാസ് അഷറഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി മാർത്താണ്ഡനും അജയ് വാസുദേവും എം ശ്രീരാജും ഏ കെ ഡി യുമാണ് ചിത്രം നിർമ്മിക്കുന്നത്.

കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലുണ്ട്. കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലൂടെയാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വലിയ വിജയം നേടിയ ഇഷ്ക്ക് എന്ന ചിത്രത്തിനു ശേഷം രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. രാജീവ് ആലുങ്കലിൻ്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. അഭിലാഷ് ശങ്കർ ആണ് ഛായാഗ്രഹണം.