സി.പി.എം കേന്ദ്രകമ്മിറ്റിയില് സർക്കാരിനെ വിമര്ശിച് വി.എസ്
- IndiaGlitz, [Wednesday,July 26 2017]
സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്‍. മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ നീക്കിയ നടപടികളിലും സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചു. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചത്.
സ്വാശ്രയപ്രശ്‌നത്തിലും പരിസ്ഥിതി പ്രശ്‌നങ്ങളിലും സര്‍ക്കാരിന് തെറ്റ് പറ്റി. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ കേന്ദ്രനിലപാടുകള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ പെരുമാറിയെന്നും വി.എസ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരായ വിമര്‍ശങ്ങള്‍ അടുത്ത പി.ബി യോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആദ്യവാരം ഹൈദരാബാദില്‍ നടക്കും.