പാകിസ്താന് ധനസഹായം നല്Âകില്ലെന്ന് യു.എസ്
- IndiaGlitz, [Tuesday,July 25 2017]
സൈനികാവശ്യങ്ങള്‍ക്കായി 2016ല്‍ ചെലവാക്കിയ തുക പാകിസ്താന് നല്‍കില്ലെന്ന് യു.എസ്. ഭീകരസംഘടനയായ ഹഖാനി ശൃംഖലയ്ക്കുനേരെ കാര്യമായ നടപടിയെടുക്കാത്തതിനാലാണിത്.
പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്താന് സൈനികസഹായം നല്കുന്ന യു.എസ്, ഓരോവര്‍ഷവും അവര്‍ ചെലവാക്കുന്ന തുക പിന്നീട് നല്‍കുകയാണ് ചെയ്യുന്നത്. 90 കോടി ഡോളറിന്റെ സഹായധനമാണ് പാകിസ്താന് യു.എസ്. അനുവദിച്ചിരുന്നത്.
ഭീകരതയ്ക്കുനേരെയുള്ള പ്രവര്‍ത്തനം വിലയിരുത്തി ഇത് നല്‍കുമെന്നായിരുന്നു പറഞ്ഞത്. ഇതില്‍ 55 കോടി ഡോളര്‍ നല്‍കിക്കഴിഞ്ഞു. ബാക്കി മുപ്പത്തയഞ്ച് കോടി ഡോളര്‍ തടഞ്ഞുവെക്കാനാണ് മാറ്റിസ് തീരുമാനിച്ചത്.